Saturday, May 18, 2024
spot_img

ഏഴുവയസുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്: ഇളയകുട്ടിയെ അച്ഛന്റെ കുടുംബത്തോടൊപ്പം വിടും


തൊടുപുഴ: ഏഴുവയസുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മരിച്ച കുട്ടിയുടെ സഹോദരനെ ഒരു മാസത്തേയ്ക്ക് അച്ഛന്റെ കുടുംബത്തോടൊപ്പം അയക്കാന്‍ തീരുമാനിച്ചു.തൊടുപുഴയില്‍ നടന്ന സംഭവത്തിനുശേഷം അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന ഇളയകുട്ടിയെ വിട്ടുതരണമെന്ന് കുട്ടിയുടെ അച്ഛന്റെ അച്ഛന്‍ ശിശുക്ഷേമസമിതിക്ക് നല്‍കിയ അപേക്ഷയിലാണ് നടപടി.

കുട്ടിക്ക് മതിയായ സുരക്ഷ ലഭിക്കുന്നുണ്ടോയെന്ന് ആശങ്കയുണ്ട്. അതിനാല്‍ സംരക്ഷണ ചുമതല നല്‍കണമെന്നായിരുന്നു ആവശ്യം. ശിശുക്ഷേമസമിതി അധ്യക്ഷന്‍ ജോസഫ് അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിറ്റിംഗില്‍ പരസ്പര സമ്മതത്തോടെയാണ് കുട്ടിയെ ഒരു മാസത്തേയ്ക്ക് അച്ഛന്റെ കുടുംബത്തോടൊപ്പം വിട്ടത്. അമ്മയുടെ അമ്മയ്ക്ക് കുട്ടിയെ കാണാനും അനുമതി നല്‍കിയിട്ടുണ്ട്.

വേനലവധിക്ക് ശേഷം കുട്ടിയെ ആരുടെ കൂടെവിടണമെന്ന് തീരുമാനിക്കും. ജയില്‍ കഴിയുന്ന പ്രതി അരുണ്‍ആനന്ദിന്റെ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്ത് കുട്ടിയുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്ക് ശിശുക്ഷേമസമിതി നിര്‍ദ്ദേശം നല്‍കി.

രണ്ടാനച്ഛനായ അരുണിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന്‍ പത്ത് ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു മരണത്തിന് കീഴടങ്ങിയത്. ഏഴ് വയസുകാരനെ പ്രതി ക്രൂരമായി മര്‍ദ്ദിച്ചതിന് പുറമെ ലൈംഗികാതിക്രമങ്ങള്‍ക്കും വിധേയനാക്കിയതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പോലീസ് ചുമത്തിയിരുന്നു.

Related Articles

Latest Articles