Sunday, October 4, 2026

വഞ്ചനാ കേസിൽ പ്രതിയായ പോലീസുകാരൻ ജീവനൊടുക്കി;മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ആത്മഹത്യ

പത്തനംതിട്ട: വഞ്ചനാ കേസിൽ പ്രതിയായ പോലീസുകാരൻ ജീവനൊടുക്കി.കോന്നി പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന ബിനുകുമാറാണ് മരിച്ചത്. പത്തനംതിട്ട എ ആർ ക്യാംപിലാണ് സംഭവം.ബുധനാഴ്ച രാവിലെ പത്ത് മണിയോടെ എആർ ക്യാംപിൽ മുകളിലെ ബാരക്കിലെ ജനൽ കമ്പിയിൽ ലുങ്കി കഴുത്തിൽ ചുറ്റിയ നിലയിലാണ് പോലീസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

റാന്നി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ബിനുകുമാറിനെതിരെ കേസെടുത്തിരുന്നത്.
യുവതിയുടെ കാർ അനുമതിയില്ലാത്ത പണയപ്പെടുത്തി പത്ത് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. കൊക്കാത്തോട് സ്വദേശിയായ ബിനു കുമാർ യുവതിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒരു മാസമായി ഒളിവിലായിരുന്നു. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തളളിയിരുന്നു. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്നതാണ് ഇയാളുടെ രീതിയയെന്ന് ആക്ഷേപം ഉയർന്നിരുന്നു. നിരവധി പരാതികൾ ഉയർന്നതിന് പിന്നാലെ വകുപ്പ് തല അന്വേഷണവും ബിനുകുമാറിനെതിരെ നടത്തിയിരുന്നു. ഇതിനിടയിലാണ് ഇയാളെ ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Articles

Latest Articles