Sunday, May 19, 2024
spot_img

വേലി തന്നെ വിളവ് തിന്നുന്നു!! ഭോപ്പാലിൽ റോഡരികില്‍ നിന്ന യുവതിക്കു നേരെ പൊലീസുകാരന്റെ പീഡന ശ്രമം! ദൃശ്യങ്ങൾ പുറത്ത്

ഭോപാൽ : വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചു കൊണ്ട് രാത്രി സമയത്ത് റോഡില്‍ നിന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരന്റെ ദൃശ്യം പുറത്തു വന്നു. ബൈക്കിലെത്തിയ ഔദ്യോഗിക വേഷമണിഞ്ഞ പൊലീസ് ഉദ്യോഗസ്ഥനാണ് ബൈക്കിൽ ഇരുന്നു തന്നെ റോഡരികില്‍ നിന്നിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.

പൊലീസുകാരൻ യുവതിയെ പിടിച്ച് വലിക്കുകയും മോശമായ രീതിയില്‍ കയറി പിടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. മധ്യപ്രദേശിലെ ഹൗൻമാൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.

ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം യുവതി പോലീസുകാരനിൽ നിന്ന് കുതറിമാറിയെങ്കിലും ഇയാൾ ബൈക്കിൽ യുവതിയെ പിന്തുടരുന്നതും ദൃശ്യങ്ങളിൽ കാണാം. ഭയന്നു വിറച്ച പെണ്‍കുട്ടി പിന്നീട് റോഡിന്റെ മറുവശത്തേക്ക് ഓടുന്നുണ്ട്. സംഭവം വിവാദമായതോടെ രോഷത്തിന് ഇടയാക്കിയതോടെ കുറ്റാരോപിതനായ പൊലീസുകാരനെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യം അതിശക്തമാണ്.

Related Articles

Latest Articles