Thursday, January 8, 2026

പബ്ജി ഗെയിമിലൂടേയുള്ള പ്രണയവും തുടർന്നുള്ള സംഭവ വികാസങ്ങളും ചൂട് പിടിക്കുന്നു; ജാർഖണ്ഡ് സ്വദേശിയായ കാമുകനെ കാണാൻ കുട്ടിയുമായി ഇന്ത്യയിലെത്തി പോളണ്ട് യുവതി

പബ്ജി ഗെയിമിലൂടേയുള്ള പ്രണയവും തുടർന്നുള്ള സംഭവ വികാസങ്ങളും വാർത്തകളിൽ നിറയുന്നതിനിടെ മറ്റൊരു വിദേശ വനിത കൂടി തന്റെ മകളെയും കൂടെ കൂട്ടി കാമുകനെ തേടി ഇന്ത്യയിലെത്തി.

2027 വരെയുള്ള ടൂറിസ്റ്റ് വിസയിലാണ് പോളണ്ട് പൗരയായ 49-കാരിയായ ബാര്‍ബറ പോളക്കാണ് ജാര്‍ഖണ്ഡുകാരനായ കാമുകനെ തേടി ഇന്ത്യയില്‍ വന്നത്. ഇവര്‍ക്കൊപ്പം ആറു വയസ്സുള്ള മകളുമുണ്ട്. 35-കാരനായ ഷദാബ് മാലിക്കുമായി ഇന്‍സ്റ്റഗ്രാം വഴിയാണ് ബാര്‍ബറ പ്രണയത്തിലായത് എന്നാണ് ലഭിക്കുന്ന വിവരം. ടൂറിസ്റ്റ്‌ വിസയില്‍ ഇന്ത്യയിലെത്തിയ ബാര്‍ബറ ആദ്യം റാഞ്ചിയിലെ ഹോട്ടലിലാണ് താമസിച്ചത്. പിന്നാലെ യുവാവിന്റെ ഗ്രാമമായ ഖുത്‌റയിലെത്തുകയായിരുന്നു. ഗ്രാമത്തിലെ ചൂട് ബാര്‍ബറയ്ക്ക് താങ്ങാൻ കഴിയാത്തതിനാൽ ഷദാബ് വീട്ടില്‍ രണ്ട് എസികള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇരുവരുടേയും വിവാഹനിശ്ചയം ഉടനെതന്നെയുണ്ടാകും. ഹസാരിബാഗ് എസ്ഡിഎം കോടതിയില്‍ വിവാഹത്തിന് അപേക്ഷ നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.

Related Articles

Latest Articles