താഷ്കെന്റ് : ഉസ്ബെക്കിസ്ഥാനിൽ ഒൻപതു നില കെട്ടിടത്തിലെ ലിഫ്റ്ററിൽ മൂന്നു ദിവസത്തോളം കുടുങ്ങിക്കിടന്ന പോസ്റ്റ് വുമണെ മരിച്ചനിലയിൽ കണ്ടെത്തി. ഓൾഗ ലിയോൻടൈവേ എന്ന മുപ്പത്തി രണ്ടുകാരിയാണ് സംഭവത്തിൽ മരിച്ചത്. രക്ഷിക്കണമെന്ന് നിലവിളിച്ചെങ്കിലും ഓൾഗയുടെ ശബ്ദം ലിഫ്റ്റിൽ നിന്ന് പുറത്തെത്തിയില്ല.
കഴിഞ്ഞ മാസം 24 നാണ് ഓൾഗയെ കാണാനില്ലെന്ന് കുടുംബം അറിയിക്കുന്നത്. വ്യാപകമായ തിരച്ചിലിൽ മൂന്നു ദിവസത്തിനുശേഷമാണ് ഓൾഗയുടെ മൃതദേഹം കണ്ടെത്താനായത്. ലിഫ്റ്റ് നിർമ്മാണത്തിലെ അപാകതയാണ് ദുരന്തത്തിനിടയാക്കിയതെന്ന് ഫ്ലാറ്റിലെ താമസക്കാർ ആരോപിച്ചു. സംഭവം നടന്നപ്പോൾ വൈദ്യുതി തടസമുണ്ടായിരുന്നില്ലെന്നും ചൈനയിൽ നിർമിച്ച ലിഫ്റ്റിന് റജിസ്ട്രേഷൻ ഇല്ലായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

