ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി സമരത്തിന്റെ മറവിൽ അക്രമസമരം നടത്തിയവരെ വിമർശിച്ചതിന്റെ പേരെയിലെടുത്ത കലാപാഹ്വാന കേസിൽ കോടതി ജാമ്യം അനുവദിച്ച ടി.ജി. മോഹൻദാസിനെ സന്ദർശിച്ച് തത്ത്വമയി ന്യൂസ് ചീഫ് എഡിറ്റർ രാജേഷ് പിള്ള. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മാദ്ധ്യമ അജണ്ടകൾ തുറന്ന് കാട്ടുന്ന ഒരു പരിപാടിയുടെ ആശയം രാജേഷ് പിള്ള അവതരിപ്പിച്ചതും അത് ടി ജി തന്നെ അവതരിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചതുമൊക്കെ ഓർത്തെടുത്ത ടി.ജി. മോഹൻദാസ് അത്തരത്തിൽ പ്രവർത്തിച്ചതിന്റെ പേരിലാണ് പുതിയ വിവാദങ്ങളെന്ന് പറഞ്ഞ് കൂടിക്കാഴ്ചയ്ക്കിടെ പൊട്ടിച്ചിരിച്ചതായും കുറിപ്പിൽ പറയുന്നു .
തത്ത്വമയി ന്യൂസ് ചീഫ് എഡിറ്റർ രാജേഷ് പിള്ള സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം.
ശ്രീ ടിജി മോഹൻദാസിനെ അല്പം മുൻപ് കണ്ട് സംസാരിച്ചു.. കൂടുതൽ ഊർജ്ജസ്വലൻ ആയത് പോലെ..
ഒരാളാണ് ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം, രാജേഷ് പിള്ള എന്നാണ് ആളുടെ പേര് എന്ന് പറഞ്ഞപ്പോൾ ഞെട്ടി… പിന്നാലെ പൊട്ടിച്ചിരിയും…ജനം ടിവി തുടങ്ങുമ്പോൾ എറണാകുളം BTH ൽ നടന്ന ഞങ്ങളുടെ കൂടിയാലോചനയിൽ, പൊളിച്ചെഴുത്ത് എന്ന പേരിൽ മാധ്യമ അജണ്ടകൾ തുറന്ന് കാട്ടുന്ന ഒരു പരിപാടിയുടെ concept ഞാൻ അവതരിപ്പിച്ചതും അത് TG തന്നെ അവതരിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചതുമൊക്കെ പിന്നീട് വർഷങ്ങൾക്ക് ശേഷം അദ്ദേഹംതന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു… അതാണ് ഉദ്ദേശിച്ചത് എന്ന് പെട്ടന്ന് മനസ്സിലാക്കാൻ പറ്റിയില്ല..
ഏറെ നേരം സംസാരിച്ചു…
ജാമ്യമൊക്കെ നിഷേധിച്ച് ഈ മനുഷ്യനെ ജയിലിൽ അടച്ച് ആരെ പ്രീണിപ്പിക്കാനാണ് ആഭ്യന്തര വകുപ്പ് ശ്രമിച്ചതെന്ന് അറിയില്ല…കേരളത്തിലെ സവിശേഷ രാഷ്ട്രീയത്തിൽ ഇരട്ടത്താപ്പിൻ്റെ ഒരു ക്ലാസിക് ഉദാഹരണമായി ഈ കേസ് ആയി മാറുമേന്നതിൽ സംശയമില്ല…

