തിരുവനന്തപുരം : ജീവിതത്തിൽ ആരോഗ്യകരവും സുരക്ഷിതവുമായ മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കുവാൻ യുവജനങ്ങൾ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യുവജന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം മേയർ പി.വി. രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം മിഷൻ ഡയറക്ടർ അനു എസ്. നായർ ഐ.എ.എസ്., പാളയം വാർഡ് കൗൺസിലർ എസ്. ഷേർളി, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, സംസ്ഥാന എൻ.എസ്.എസ്. ഓഫീസർ ഡോ. മനു വി., തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരളത്തിലെ എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി പ്രൊജക്റ്റ് ഡയറക്ടർ ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാട് ചടങ്ങിന് സ്വാഗതവും ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസർ ഡോ. രഞ്ജി കെ. രാജൻ കൃതജ്ഞതയും രേഖപ്പെടുത്തി.


