Monday, October 12, 2026

പോപ്പുലര്‍ ഫ്രണ്ട് നിരോധന൦ ; അറസ്റ്റിലായ പിഎഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ എൻ ഐഎക്ക് കൈമാറി

കൊല്ലം : പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ സത്താറിനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു.
പി എഫ് ഐക്ക് ബന്ധമുളള കരുനാഗപ്പളളി പുതിയകാവിലെ സ്ഥാപനത്തില്‍നിന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലായ അബ്ദുല്‍ സത്താറിനെ കൊല്ലം പൊലീസ് ക്ലബ്ബിൽവച്ച് എന്‍െഎഎയ്ക്ക് കൈമാറുകയായിരുന്നു.

എന്‍െഎഎ റജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയായ അബ്ദുല്‍ സത്താര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശേഷം ഒളിവില്‍പോയിരുന്നു.

രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇന്നു രാവിലെ മാധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെയായിരുന്നു അബ്ദുല്‍ സത്താറിനെ പൊലീസ് പിടികൂടിയത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് അന്യായമെന്നും നിരോധനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അബ്ദുൽ സത്താർ പറഞ്ഞു.

Related Articles

Latest Articles