Saturday, May 11, 2024
spot_img

രോമാഞ്ചം! ഐപിഎൽ 2022 സമാപന ചടങ്ങിൽ താരമായി എആർ റഹ്മാൻ; വന്ദേമാതരം ആലപിച്ചത് 1,00,000-ത്തിലധികം ആരാധകർ, വീഡിയോ കാണാം

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള 2022 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ബിഗ് ഫൈനലിൽ ആരംഭിക്കുന്നതിന് മുമ്പ്, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങ് ആരാധകരെ കോരിത്തരിപ്പിച്ചു.

ചടങ്ങിലെ താരമായത് ഇതിഹാസ ഗായകൻ എ ആർ റഹ്മാൻ ആയിരുന്നു. ‘ജയ് ഹോ’, ‘രംഗ് ദേ ബസന്തി’ തുടങ്ങിയ പഴയകാലങ്ങളിലെ ചില മികച്ച ഗാനങ്ങൾ ആലപിച്ച് അദ്ദേഹം ആ സായാഹ്നത്തിലെ താരമായി മാറി. ചടങ്ങിന്റെ ഹൈലൈറ്റ് അദ്ദേഹത്തിന്റെ ‘വന്ദേമാതരം’ ആയിരുന്നു. 1,00,000 ലക്ഷത്തിലധികം പേരടങ്ങുന്ന കാഴ്ചക്കാർ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഒരു നിമിഷത്തിൽ സ്റ്റേഡിയം മുഴുവൻ റഹ്മാനോടൊപ്പം ചേർന്നു, അത് സ്റ്റേഡിയത്തിനുള്ളിലുണ്ടായിരുന്നവരെയും ടിവിയിൽ പരിപാടി കാണുന്നവരെയും ആവേശഭരിതരാക്കി.

കൂടാതെ ജനപ്രിയ ബോളിവുഡ് നടൻ രൺവീർ സിംഗ് തകർപ്പൻ പ്രകടനത്തിലൂടെ കാണികളെ അമ്പരപ്പിച്ചു. ലോകമെമ്പാടുമുള്ള കാണികളുടെ ഹൃദയം കീഴടക്കിയ, സമീപ വർഷങ്ങളിലെ പ്രശസ്തമായ ഹിന്ദി സിനിമാ ഗാനങ്ങളും രൺവീർ അവതരിപ്പിച്ചു.

എക്കാലത്തെയും വലിയ സ്‌പോർട്‌സ് ജേഴ്‌സി എന്ന ലോക റെക്കോർഡ് സൃഷ്‌ടിച്ച ബിസിസിഐയുടെ പ്രഖ്യാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ഗ്രൗണ്ടിന്റെ നടുവിലായി ഐപിഎൽ 2022ൽ പങ്കെടുത്ത എല്ലാ 10 ടീമുകളുടെയും ലോഗോകൾ സൂക്ഷിച്ചിരിക്കുന്ന റെക്കോർഡ് ബ്രേക്കിംഗ് കിറ്റ് ഉണ്ടായിരുന്നു.

റെക്കോർഡ് മറികടന്ന് 1,00,000-ത്തിലധികം ആളുകളുടെ സ്റ്റേഡിയത്തിനുള്ളിലുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 2020-ൽ കൊവിഡ്-19 മഹാമാരിക്ക് തൊട്ടുമുമ്പ് നിർമ്മാണം പൂർത്തിയാക്കിയ നരേന്ദ്ര മോദി സ്റ്റേഡിയം ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്.

മത്സരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ഗുജറാത്ത്ടൈറ്റൻസ് ടീമിൽ അൽസാരി ജോസഫിന്റെ സ്ഥാനത്ത് ലോക്കി ഫെർഗൂസൺ ആണ് സ്ഥാനം പിടിച്ചത്. കളിയിൽ പവർപ്ലേയിൽ 22 റൺസെടുത്ത യശസ്വി ജയ്‌സ്വാൾ പുറത്തായി.

Related Articles

Latest Articles