Thursday, May 16, 2024
spot_img

തമിഴ്‌നാട്ടിൽ ക്ഷേത്രങ്ങൾ തകർത്തെറിഞ്ഞ അക്രമികൾക്ക് സർക്കാർ പിന്തുണ; സ്റ്റാലിന്റെ ക്ഷേത്ര വിരുദ്ധ നിലപാടുകൾ ചോദ്യം ചെയ്ത യുവ യൂട്യൂബർ അറസ്റ്റിൽ; അഭിപ്രായ സ്വാതന്ത്ര്യം കടുത്ത ഭീഷണിയിലെന്ന് അണ്ണാമലൈ

ക്ഷേത്രങ്ങൾക്കെതിരായ ഡി എം കെ യുടെ നിലപാടിനെ വിമർശിച്ചതിന്റെ പേരിൽ പ്രശസ്ത തമിഴ് യൂട്യൂബർ കാർത്തിക് ഗോപിനാഥിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. ഇളയഭാരതം യുട്യൂബ് ചാനലിലൂടെ കാർത്തിക് നടത്തിയ വിമർശനങ്ങളാണ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സർക്കാരിനെ ചൊടിപ്പിച്ചത്. 2021 ഒക്ടോബർ നവംബർ മാസങ്ങളിൽ തമിഴ്‌നാട്ടിലെ പെരിയസ്വാമി ചെല്ലിയമ്മൻ ക്ഷേത്രവും സെങ്കമലയാർ ക്ഷേത്രവും അക്രമികൾ തകർത്തിരുന്നു. തമിഴ്‌നാട്ടിൽ ഡി എം കെ സർക്കാർ അധികാരത്തിൽ വന്നശേഷം ക്ഷേത്രങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ പതിവാണ്. ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. ഈ പ്രതിഷേധങ്ങൾക്ക് നേതൃത്വം നല്കുന്നവരെയെല്ലാം സർക്കാർ കേസിൽ കുടുക്കി പീഡിപ്പിക്കുകയാണ്. തകർക്കപ്പെട്ട ക്ഷേത്രങ്ങൾ പുനർനിർമ്മിക്കാൻ പണം സ്വരൂപിച്ചുവെന്നതിന്റെ പേരിലാണ് ഇപ്പോൾ യൂട്യൂബറുടെ അറസ്റ്റ്.

അറസ്റ്റിനെ ശക്തമായി അപലപിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ രംഗത്തെത്തി. വിമർശകരുടെ ശബ്ദം അടിച്ചമർത്താൻ ഡി എം കെ സർക്കാർ ഭീഷണിയുടെ രാഷ്ട്രീയം പ്രയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കടുത്ത ഡി എം കെ വിരുദ്ധനായ കിഷോർ കെ സ്വാമിയെ ഗുണ്ടാ ആക്ട് ചുമത്തിയാണ് സർക്കാർ തടവിലാക്കിയത്. മറ്റൊരു യൂട്യൂബറായ മരിദാസിനെയും തബ്‌ലീഗി ജമാഅത്തിനെതിരെ നടത്തിയ വിമർശനങ്ങളുടെ പേരിൽ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സർക്കാർ അധികാരത്തിലെത്തിയശേഷം ഹിന്ദു മത വിശ്വാസങ്ങൾക്കും ക്ഷേത്രങ്ങൾക്കും എതിരെ ആക്രമണങ്ങൾ വർധിക്കുകയും അക്രമികളെ സർക്കാർ സംരക്ഷിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഒപ്പം രാഷ്ട്രീയ സാമൂഹിക വിമർശനങ്ങളോട് കടുത്ത അസഹിഷ്ണുതയും പുലർത്തുകയാണ് തമിഴ്‌നാട് സർക്കാർ.

അതേ സമയം തന്നെ ക്രിസ്ത്യൻ മത പരിവർത്തന മാഫിയകൾക്കും പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകൾക്കും തമിഴ്‌നാട് സർക്കാർ സംസ്ഥാനത്ത് വളക്കൂറുള്ള മണ്ണൊരുക്കുകയാണ്. നിർബന്ധിത മതപരിവർത്തനത്തെ തുടർന്ന് നിരവധി ആത്മഹത്യകൾ തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും തൃപ്തികരമായ നിയമനടപടികൾ ഉണ്ടായിട്ടില്ല പക്ഷെ ഹിന്ദു സംഘടനാ പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ നിരന്തരമായി കേസ്സുകൾ രജിസ്റ്റർ ചെയ്ത് പീഡിപ്പിക്കുകയാണ് സർക്കാർ.

Related Articles

Latest Articles