കോഴിക്കോട്: നഗരമധ്യത്തിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾകൂടി പോലീസ് പിടിയിലായി.അരക്കിണർ ചാക്കീരിക്കാട് സ്വദേശി മുഹമ്മദ് അനസ് (23) നെയാണ് സിറ്റി ക്രൈം സ്ക്വാഡും കസബ പോലീസും ചേർന്ന് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട നാലുപേരെ പോലീസ് നേരത്തെതന്നെ അറസ്റ്റ് ചെയ്തിരുന്നു.ചാപ്പയിൽ തലനാർതൊടിക ഷഫീഖ് നിവാസിൽ പുള്ളി എന്ന അർഫാൻ(20), ചക്കും കടവ് സ്വദേശി ഗാന്ധി എന്ന അജ്മൽ ബിലാൽ (21) അരക്കിണർ സ്വദേശി പാളയം റയീസ് എന്ന റഹീഷ് (30), മാത്തോട്ടം സ്വദേശി മോട്ടി എന്ന റോഷൻ അലി (25) എന്നിവരാണ് മുമ്പ് പിടിയിലായിട്ടുള്ളവർ.
കഴിഞ്ഞ മാസം രാത്രി കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപത്ത് വച്ച് മലപ്പുറം സ്വദേശിയുടെ കഴുത്തിൽ കത്തി വെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ഗൂഗിൾ പേ യുടെയും പേ ടി എമ്മിന്റെയും പാസ്‌വേഡ് പറയപ്പിച്ച് അരലക്ഷം രൂപയോളം തട്ടിയെടുക്കുകയായിരുന്നു.സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, പ്രശാന്ത് കുമാർ എ., കസബ സബ് ഇൻസ്പെക്ടർ കെ.എം.റസാഖ്, സീനിയർ സി.പിഒമാരായ രജീഷ് നെരവത്ത്, സുധർമ്മൻ, സി.പി.ഒ അനൂപ്, വിഷ്ണുപ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

