Sunday, May 19, 2024
spot_img

കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഭക്തർ ആശ്രയിക്കുന്ന ശിവക്ഷേത്രം; കണ്ണാടിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന യക്ഷി; ചേന്ദമംഗലം കുന്നത്തളി ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയാം

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് സ്ഥിതി ചെയ്യുന്ന ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം. ഒരു മഹാക്ഷേത്രത്തിനു വേണ്ടുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. കേരള ദ്രാവിഡ ശൈലിയിലാണ് നിർമ്മാണം. കിഴക്കാണ് ദർശനം. പെരിയാറിന്റെ തീരത്തായാണ് ക്ഷേത്രം നിലകൊള്ളുന്നത്.

ക്ഷേത്രത്തിൻരെ കവാടത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ആലിന്റെ ചുവട്ടിൽ മൂന്നു ഗണപതി വിഗ്രഹങ്ങൾ കാണാൻ സാധിക്കും. ക്ഷേത്രത്തിലെത്തുന്നവർ ആദ്യം ഇവിടെ എത്തി ഗണപതിയെ തൊഴുത് അനുമതി വാങ്ങിയാണ് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത്. മറ്റൊരു ക്ഷേത്രത്തിലും കാണുവാൻ കഴിയാത്ത വിധത്തിൽ ഇതിനടുത്തായി നാഗരാജ പ്രതിഷ്ഠ കാണുവാൻ സാധിക്കും.

ക്ഷേത്രത്തിൻരെ തെക്കു പടിഞ്ഞാറേ മൂലയിൽ കുടിയിരുത്തിയിരിക്കുന്ന യക്ഷിയ്ക്ക് പ്രത്യേകതകൾ ധാരാളമുണ്ട്. മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത വിധത്തിൽ വാൽക്കണ്ണാടി രൂപത്തിലാണ് യക്ഷിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിലേക്ക് വള്ളിപ്പടർപ്പ് പടർന്നിരിക്കുന്നതും കാണാം. ഇതിനു തൊട്ടടുത്തായി നാഗദൈവങ്ങളുടെയും ബ്രഹ്മരക്ഷസ്സിന്റെയും സാന്നിധ്യമുണ്ട്.

ഓരോ ക്ഷേത്രത്തിനും ഓരോ പ്രത്യേകതകൾ ഉണ്ട് എന്നു പറയുംപോലെ ഇവിടുത്തെ പ്രത്യേകത കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കാണലാണ്. അർധനീരീശ്വര സങ്കല്പത്തിൽ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നതിനാൽ കുടുംബകലഹങ്ങൾക്കും മറ്റും ഇവിടെ എത്തി പ്രാർത്ഥിച്ചാൽ പരിഹാരം ഉണ്ടാകും എന്നാണ് വിശ്വാസം.

Related Articles

Latest Articles