കോട്ടയം : മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ പാര കൊണ്ട് അടിയേറ്റ മധ്യവയസ്ക മരിച്ചു. കോട്ടയം പാലാ തലപ്പലം അമ്പാറയിൽ ഭാർഗവിയാണ് (48) കൊല്ലപ്പെട്ടത്. ഇവരോടൊപ്പം താമസിച്ചിരുന്ന ബിജുമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബിജുമോനാണ് പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയിച്ചത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ ഭാർഗവിയെ ബിജു പാര കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ടു വർഷത്തോളമായി ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്

