Kerala

എം.വി.ഗോവിന്ദൻ സംസാരിക്കവെ സദസ്സിൽ ഇഴഞ്ഞെത്തി പാമ്പ്; ജനം വിരണ്ടോടി; കേസാക്കുന്നതിന് മുമ്പ് പാമ്പ് രക്ഷപ്പെട്ടു

തളിപ്പറമ്പ് : കരിമ്പം കില ഉപകേന്ദ്രത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസാരിക്കവെ സദസ്സിലേക്ക് പാമ്പ് ഇഴഞ്ഞെത്തിയ പാമ്പ് പരിഭ്രാന്തി പരത്തി. സ്ത്രീകൾ ഇരിക്കുന്ന സ്ഥലത്താണു പാമ്പ് ഇഴഞ്ഞെത്തിയത്. പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായ പലരും ഓടുന്നതിനിടെ കസേരയിൽ നിന്നു മറിഞ്ഞുവീണു. ബഹളത്തിനിടയിൽ പാമ്പ് പുറത്തേയ്ക്കു നീങ്ങിയതോടെയാണ് പലരുടെയും ശ്വാസം നേരെ വീണത്.

അതേസമയം ചേരയാണു ഇഴ​ഞ്ഞു വന്നതെന്നു കണ്ടെത്തി. നാടുകാണിയിൽ ആരംഭിക്കുന്ന മൃഗശാലയെക്കുറിച്ച് ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടെയായിരുന്നു പാമ്പിന്റെ രംഗ പ്രവേശനം. കിലയിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗോവിന്ദൻ

Anandhu Ajitha

Recent Posts

ചൈനയും റഷ്യയുമായുള്ള സകല ബന്ധങ്ങളും ഉപേക്ഷിക്കണം !! വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റിന് കടുത്ത മുന്നറിയിപ്പുമായി ട്രമ്പ്

വാഷിംഗ്ടൺ : വെനസ്വേലയിലെ പുതിയ ഭരണകൂടത്തിന് കടുത്ത ഉപാധികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ചൈന, റഷ്യ, ഇറാൻ,…

35 minutes ago

വന്ധ്യംകരിച്ച് തിരിച്ചുവിടുന്ന നായ്ക്കൾ കടിക്കാതിരിക്കാൻ കൗൺസിലിങ് നൽകണോ ??മൃഗസ്‌നേഹികൾക്ക് സുപ്രീംകോടതിയുടെ പരിഹാസം

ദില്ലി : തെരുവുനായ്ക്കൾ മൂലം റോഡപകടം വർധിക്കുന്ന സാഹചര്യത്തിൽ കർശനമായ നിരീക്ഷണവുമായി സുപ്രീം കോടതി. നായ്ക്കൾ കടിക്കുമോ ഇല്ലയോ എന്നത്…

44 minutes ago

JNU വിൽ വീണ്ടും ഭീകരവാദം തലയുയർത്തുമ്പോൾ !!!

ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…

1 hour ago

ഐഎൻഎസ് അരിസൂദൻ! ഭാരതത്തിന്റെ സമുദ്രസുരക്ഷയിലെ പുതിയ കരുത്ത്

ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…

3 hours ago

പ്രപഞ്ചത്തിൽ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു വസ്തു ! നടുങ്ങി ശാസ്ത്രലോകം !

പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…

4 hours ago

ലോട്ടറി എടുത്ത് പണം പാഴാക്കുന്ന മലയാളികൾക്ക് അറിയാത്ത കാര്യം! R REJI RAJ

ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…

4 hours ago