Monday, May 6, 2024
spot_img

ഒൻപത് വയസുകാരനെ കടിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു; പേവിഷബാധയേറ്റ നായയാണെന്ന് സംശയം

പത്തനംതിട്ട : ഒൻപത് വയസുകാരനെ കടിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു. വെള്ളിയാഴ്ച രാവിലെ
7.45 ഓടെയായിരുന്നു സംഭവം.സ്‌കൂളിൽ പോകാൻ ബസ് കാത്തുനിന്ന വിദ്യാർത്ഥിയെയാണ് തെരുവ് നായ കടിച്ചത്.

ചിറ്റാറിലുള്ള സ്‌കൂളിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ഇഷാനെയാണ് നായ ആക്രമിച്ചത്. പിന്നിലൂടെ വന്ന നായ കുട്ടിയുടെ കൈയ്യിൽ കടിച്ചു. തുടർന്ന് ഓടിപ്പോയി ഒരു പശുവിനെയും കടിച്ചു. കുട്ടിക്കും പശുവിനും വാക്‌സിൻ എടുത്തു.

വൈകീട്ടോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ നിന്ന് പട്ടി പിടുത്തത്തിൽ പരിശീലനം ലഭിച്ചയാളെ വിളിച്ചുവരുത്തിയാണ് നായയെ പിടികൂടിയത്. നായയുടെ വായിൽ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. പേവിഷബാധയേറ്റ നായയാണന്ന് സംശയിച്ചാണ് നാട്ടുകാർ ഇതിനെ തല്ലിക്കൊന്നത്.

Related Articles

Latest Articles