ആലപ്പുഴ: തോട്ടിൽ വീണ രണ്ട് വയസുകാരൻ മരിച്ചു. പാണാവള്ളി പഞ്ചായത്ത് ഒൻപതാം വാർഡ് മാപ്പിനേഴത്ത് വേണു – ആതിര ദമ്പതികളുടെ മകൻ ദേവദർശ് ആണ് സംഭവത്തിൽ മരിച്ചത്.
ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ അമ്മയുടെ വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് തിരച്ചിലിലാണ് വീട്ടിൽ നിന്നും നൂറു മീറ്റർ അകലെയുള്ള മേടേത്തോട് തോട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം അരൂക്കുറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് രാത്രി 8ന് നടക്കും.

