കൊല്ലം : പരവൂരില്‍ പിഞ്ചു കുഞ്ഞുമായി ട്രെയിനിനു മുന്നില്‍ ചാടി യുവതി ആത്മഹത്യ ചെയ്തു. പരവൂര്‍ ഒഴുക്കുപാറ സ്വദേശിനിയായ ശ്രീലക്ഷ്മിയാണ് ഒരു വയസ് പ്രായമുള്ള മകന്‍ സൂരജുമായി തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്‌സ്പ്രസിന് മുന്നില്‍ ചാടി മരിച്ചത്.
ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ട്രെയിനിന്റെ ലോക്കോപൈലറ്റ് നല്‍കിയ വിവരത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയുടെയും മകന്റെയും മൃതദേഹം കണ്ടെത്തുകയും ചെയ്തു. രണ്ടു മൃതദേഹങ്ങളും പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

