Monday, October 5, 2026

ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ : മരണം അപസ്മാരത്തെ തുടർന്നെന്ന് മൊഴി

കൊല്ലം : യുവതിയുടെ മൃതദേഹം റെയിൽവേ കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. അഞ്ചൽ സ്വദേശി 24 കാരനായ നാസുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അപസ്മാരം വന്നാണ് ഉമാ പ്രസന്ന എന്ന യുവതി മരിച്ചതെന്നാണ് നാസു പൊലീസിന് മൊഴി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

യുവതിയോടൊപ്പം ഇയാൾ കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് യുവാവിലേക്ക് എത്തിയത്. ഇയാൾ നേരത്തെ ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ള ആളാണെന്ന് പൊലീസ് വ്യക്തമാക്കി.
അഞ്ച് ദിവസം മുൻപാണ് യുവതിയെ കാണാതായത്. ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്ന് ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികൾ മൃതദേഹം കണ്ടെത്തുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

Related Articles

Latest Articles