Thursday, May 16, 2024
spot_img

കൊലപാതകങ്ങളിൽ ഞെട്ടി വിറച്ച് ദില്ലി ! കിഴക്കൻ ദില്ലിയിൽ പോളിത്തീൻ ബാഗുകളിലാക്കി സ്ത്രീയുടെ തലയും ശരീരഭാഗങ്ങളും ഉപേക്ഷിച്ച നിലയിൽ

ദില്ലി : കിഴക്കൻ ദില്ലിയിലെ ഗീത കോളനി ഫ്ലൈഓവറിനു സമീപം സ്ത്രീയുടെതെന്നു കരുതുന്ന ശരീരഭാഗങ്ങൾ പോളിത്തീൻ ബാഗുകളിലായി ഉപേക്ഷിച്ചതായികണ്ടെത്തി. ഇന്നു രാവിലെ വിവരം ലഭിച്ചതിനെത്തുടർന്ന് പ്രദേശത്തു നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങൾ ഫ്ലൈഓവറിനു സമീപത്തു നിന്ന് കണ്ടെത്തിയത്.

രണ്ട് ബാഗുകളിലായാണ് തല അടക്കമുള്ള ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. ഒരു ബാഗിൽ തലയും മറ്റേതിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. തലയിലെ നീളമുള്ള മുടിയാണ് സ്ത്രീയാണെന്നു കരുതാൻ കാരണം. മറ്റു ശരീരഭാഗങ്ങൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ശരീരഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതുവരെ തിരിച്ചറിയാനായില്ലെന്നാണ് വിവരം

Related Articles

Latest Articles