കൊച്ചി: കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. തമ്മനം സ്വദേശി സജുൻ ആണ് കൊല്ലപ്പെട്ടത്.
പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് കിരണ്‍ ആന്‍റണി എന്നയാളെ അറസ്റ്റ് ചെയ്തു അടിപിടിയില്‍ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

