Saturday, May 18, 2024
spot_img

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തോക്കുമായെത്തിയ യുവാവ് സുരക്ഷാ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടു ; അത്യാഹിത വിഭാഗത്തിൽ തോക്കുമായെത്തിയത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കല്ലമ്പലം സ്വദേശി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ തോക്കുമായി യുവാവ്. സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയെങ്കിലും കുതറിമാറിയ ഇയാൾ ഓടി രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം.

അത്യാഹിതവിഭാഗത്തിൽ കൂട്ടുകാരനെ തേടിയാണ് ഇയാള്‍ ആശുപത്രിയിൽ എത്തിയത്. അത്യാഹിത വിഭാഗത്തിലെത്തി ബഹളംവെച്ചതിനെ തുടര്‍ന്ന് സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ ഇയാളെ ഉള്ളിലേക്ക് കടത്തിവിട്ടു. തുടര്‍ന്ന് രണ്ടാം വാതിലിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ പരിശോധനയ്ക്കിടെ പിസ്റ്റള്‍ കണ്ടെത്തി. പിസ്റ്റള്‍ പിടിച്ചു വാങ്ങിയതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തോക്കുമായി എത്തിയത് കല്ലമ്പലം സ്വദേശി സതീഷ് സാവൺ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്നാണ് വിവരം.

Related Articles

Latest Articles