ദില്ലി : ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി നേരത്തെ നിശ്ചയിച്ചിരുന്ന കാലാവധി വരുന്ന ജൂൺ 30 വരെ നീട്ടി. മാർച്ച് 31 വരെയായിരുന്നു ആദ്യം നൽകിയ കാലാവധി. ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനിടെ സാങ്കേതിക തടസങ്ങൾ നേരിടുന്നതായി പലയിടങ്ങളിലും പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാലാവധി ജൂൺ 30 വരെ നീട്ടിയത്.
ആധാറും പാൻ കാർഡും ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാനായി www.incometax.gov.in എന്ന വെബ്സൈറ്റിൽ Link Aadhaar Status എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക. തുടർന്ന് വരുന്ന കോളങ്ങളിൽ നിർദിഷ്ട സ്ഥാനങ്ങളിൽ പാൻ, ആധാർ നമ്പർ നൽകി ok ക്ലിക്ക് ചെയ്യുമ്പോൾ Your PAN is already linked to given Aadhaar എന്ന സന്ദേശം ലഭിക്കുകയാണെങ്കിൽ ആധാറും പാൻ കാർഡും ലിങ്ക് ചെയ്തിട്ടുണ്ട് എന്നാണർത്ഥം . ചെയ്തിട്ടില്ലെങ്കിൽ Link Aadhaar ക്ലിക് ചെയ്ത് പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകിയാൽ ലിങ്ക് ചെയ്യും.
ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കണം അല്ലാത്ത പക്ഷം ഇവയിലെ പേരുകൾ ഒരുപോലെയാക്കണം.

