Wednesday, May 15, 2024
spot_img

ഇത് അഭിമാന നിമിഷം; ആധാർ കാർഡ് ആഗോളതലത്തിലേയ്ക്ക്; സാങ്കേതികവിദ്യയ്ക്ക് വേണ്ടി പല രാജ്യങ്ങളും ഇന്ത്യയെ സമീപിച്ചതായി റിപ്പോർട്ട്

ഇന്ത്യയിൽ വൻ വിജയമായി മാറിയ ആധാർ കാർഡ് (Aadhaar Card) ഇനി ആഗോളതലത്തിലേയ്ക്കും. പല രാജ്യങ്ങളും ഇന്ത്യ നടപ്പിലാക്കിയ തരത്തിലുള്ള ആധാർ കാർഡ് അവരുടെ രാജ്യത്തും നടപ്പാക്കാനൊരുങ്ങുകയാണ്. ഇതിനായുള്ള സാങ്കേതികവിദ്യ മനസിലാക്കാൻ ഇന്ത്യയെ ലോകരാഷ്ട്രങ്ങൾ സമീപിച്ചിട്ടുമുണ്ട്. കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി മന്ത്രി അശ്വനി വൈഷ്ണവ് ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. .

അതേസമയം ഇന്ത്യ എങ്ങനെയാണ് തങ്ങളുടെ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഡിജിറ്റൽ ഐഡന്റിറ്റി നൽകാൻ കഴിഞ്ഞത് എന്നത് ഇന്നും ലോകരാഷ്ട്രങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. നിരവധി രാജ്യങ്ങൾ ഇതിനോടകംതന്നെ ആധാറിലും അതിന്റെ നിർമ്മാണത്തിലേക്ക് കടന്ന സാങ്കേതികവിദ്യയിലും താൽപ്പര്യം പ്രകടിപ്പിച്ച് സമീപിച്ചതായും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം സെക്രട്ടറി അജയ് സാഹ്‌നി പറഞ്ഞു.

Related Articles

Latest Articles