Friday, May 17, 2024
spot_img

ഓൺലൈൻ ഗെയിമിന് അടിമപ്പെടുന്ന കുട്ടികൾക്കായി ഡിജിറ്റൽ ഡീ അഡിക്ഷൻ കേന്ദ്രങ്ങൾ ആരംഭിക്കാനൊരുങ്ങി സംസ്ഥാനസർക്കാർ

തിരുവനന്തപുരം: കുട്ടികളിൽ വർധിച്ചുവരുന്ന ഓൺലൈൻ ഗെയിം അഡിക്ഷൻ പരിഹരിക്കാൻ സംസ്ഥാനത്ത് ഡിജിറ്റൽ ഡീ അഡിക്ഷൻ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഡീ അഡിക്ഷൻ കേന്ദ്രങ്ങളുടെ മേൽനോട്ട ചുമതല പോലീസിനായിരിക്കുമെന്നും , റെയ്ഞ്ച് തലത്തിൽ തുടങ്ങുന്ന ഇത്തരം കേന്ദ്രങ്ങൾ ജില്ലാതലത്തിൽ വ്യാപിപ്പിക്കും എന്നുംമുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം ഓൺലൈൻ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളുടെ കൃത്യമായ കണക്ക് അറിയില്ലെന്നും റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ സെപ്തംബറിൽ കുട്ടികൾക്കായി ഡീ അഡിക്ഷൻ സെന്ററുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കേരളാ പോലീസിന്റെ വിവിധ പദ്ധതികളുടെയും പുതിയ കെട്ടിടങ്ങളുടെയും ഉദ്ഘാടന ചടങ്ങിനിടെയാണ് മുഖ്യമന്ത്രി ഡീ അഡിക്ഷൻ സെന്റർ തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്.

Related Articles

Latest Articles