തീയേറ്ററുകളിൽ ആവേശമായി മാറുകയാണ് മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രം ‘ആറാട്ട്‘. ‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി.ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്ന സിനിമാമേഖലയ്ക്ക് ആറാട്ട് നൽകുന്ന ഉണർവ് ചെറുതല്ല.
ചിത്രത്തിൽ ഡാൻസും ആക്ഷനും കോമഡിയുമെല്ലാം നിറച്ച് പക്ക എന്റർടെയ്നറായാണ് ഒരുക്കിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മോഹൻലാലിന്റെ ഡാൻസ് വിഡിയോയാണ്. ചിത്രത്തിലെ ഒന്നാം കണ്ടം എന്ന ഗാനത്തിന്റെ ഷൂട്ടിന് ഇടയിൽ നിന്നുള്ളതാണ് ദൃശ്യം.
ഗാനത്തിന്റെ അവസാനം ആരാധകരെ ആവേശം കൊള്ളിച്ച മോഹൻലാലിന്റെ മനോഹരമായ നൃത്തമുണ്ട്. ഗാനം പുറത്തിറങ്ങിയതു മുതൽ താരത്തിന്റെ ഡാൻസ് ആരാധക ശ്രദ്ധ നേടിയിരുന്നു. ഈ ഡാൻസിന്റെ ചിത്രീകരണത്തിൽ നിന്നുള്ളതാണ് വിഡിയോ. വളരെ അനായാസമായി ചുവടുവയ്ക്കുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്.
മാത്രമല്ല ഒറ്റ ടേക്കിൽ ഡാൻസ് സീൻ ഒകെയാക്കുകയാണ് താരം. എന്തായാലും ആരാധകർക്കിടയിൽ വൻ വൈറലാവുകയാണ് വിഡിയോ. ഈ പ്രായത്തിലും എന്തൊരു എനർജിയും മെയ്വഴക്കവുമാണ് എന്നാണ് ആരാധകരുടെ കമന്റുകൾ.
ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച മോഹന്‍ലാലാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകർ പറയുന്നത്. ‘പുലിമുരുകന്‍’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപനായാണ് മോഹന്‍ലാല്‍ എത്തുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസ്തിക, മാളവിക മേനോന്‍ തുടങ്ങിയ വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.

