Friday, October 23, 2026

വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ; പ്രതിയില്‍ നിന്ന്‌ 9 ലിറ്റര്‍ മദ്യം പിടിച്ചെടുത്ത് പോലീസ്

വടകര: കോഴിക്കോട് വിദേശമദ്യവുമായി സ്കൂട്ടറില്‍ എത്തിയ യുവാവ് പിടിയിൽ. പരപ്പുപാറേമ്മല്‍ ഷാജഹാന്‍ (40) ആണ് പോലീസ് പിടിയിലായത്.

പ്രതിയില്‍ നിന്നും 9 ലിറ്റര്‍ മദ്യം പൊലീസ് പിടിച്ചെടുത്തു. കൂടാതെ പ്രതി സഞ്ചരിച്ച സ്കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വടകര കെ.എസ്.ബി.സി. ഷോപ്പില്‍ നിന്ന് വാങ്ങി നാദാപുരം ഭാഗത്തേക്ക്‌ സ്കൂട്ടറില്‍ വടകര ഗവ. ആശുപത്രി വഴി പോകവേയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

അതേസമയം വടകര അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ സോമസുന്ദര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുധീര്‍, നിഖില്‍, വിനീത്, മുസ്‌ബിന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Latest Articles