Monday, November 2, 2026

അന്യസംസ്ഥാനക്കാരായ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു !! പ്രതി അബ്ദുൽ റസാക്ക് അറസ്റ്റിൽ

കൊച്ചി : പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. കാസർഗോഡ് മൊഗ്രാൽ സ്വദേശി അബ്ദുൽ റസാക്കിനെയാണ് (38) പെരുമ്പാവൂർ പോലീസ് പിടികൂടിയത്.

പെരുമ്പാവൂരിലെ വിവിധ പ്ലൈവുഡ് ഫാക്ടറികളിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുകയായിരുന്ന റസാക്ക് പെൺകുട്ടികളുടെ കുടുംബം താമസിക്കുന്ന അതേ ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. ഇവിടെ വെച്ചാണ് കുട്ടികളെ ഇയാൾ പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയിരുന്നതായി പോലീസ് പറയുന്നു. പ്രതി കുട്ടികളെ ഉപദ്രവിക്കുന്നത് കണ്ട ഇയാളുടെ സുഹൃത്ത് വിവരം ശിശു സംരക്ഷണ സമിതിയെ (CWC) അറിയിച്ചതോടെയാണ് നടുക്കുന്ന ക്രൂരകൃത്യം പുറംലോകമറിഞ്ഞത്. തുടർന്ന് സമിതി അധികൃതർ സ്ഥലത്തെത്തി കുട്ടികൾക്ക് നൽകിയ കൗൺസലിംഗിലാണ് പീഡന വിവരം പെൺകുട്ടികൾ തുറന്നു പറഞ്ഞു. സിഡബ്ല്യുസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles