തിരക്കഥ മുതൽ റിലീസ് വരെയുള്ള എല്ലാ കാര്യങ്ങളും വെറും 16 മണിക്കൂറിൽ പൂർത്തീകരിച്ച് ഒരു ചിത്രം. എന്ന് സാക്ഷാൽ ദൈവം എന്ന ചിത്രമാണ് 16 മണിക്കൂറിൽ പൂർത്തീകരിച്ച് റിലീസ് ചെയ്തിരിക്കുന്നത്. കൂടാതെ യു.ആർ.എഫ് വേൾഡ് റെക്കോഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും ചിത്രം സ്വന്തമാക്കി.
പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ എന്നിവയടക്കം പൂർത്തീകരിച്ച് വെറും 16 മണിക്കൂർ കൊണ്ടാണ് ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തത്. ഡബ്ള്യൂ.എഫ്.സി.എൻ, സി.ഒ.ഡി, മൂവി വുഡ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെ മുഴുവൻ ചിത്രീകരണവും തിരുവനന്തപുരത്താണ് നടന്നത്.

