Monday, May 20, 2024
spot_img

എം.ജി സർവ്വകലാശാല വി സി ഇടത് സംഘടനകളുടെ കൈയ്യിലെ കളിപ്പാവയോ..?

കഴിഞ്ഞ ദിവസം കോഴ വിവാദത്തിൽ സമഗ്രമായ അന്വേഷണം നടത്തുക. എൽസിയെയും കൈക്കൂലിക്ക് ഒത്താശ ചെയ്തവരെയും പുറത്താക്കുക.. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എംജി സർവകലാശാലയിലേക്ക് എബിവിപി പ്രതിഷേധ മാർച്ച് നടത്തി. എന്നാൽ മാർച്ചിൽ സംഘർഷമുണ്ടാവുകയും നിരവധി പ്രവർത്തകർക്കു പരുക്കേൽക്കുകയും ചെയ്തു. ബാരിക്കേഡുകൾ മറികടന്നു സർവകലാശാലയിലേക്കു പ്രവേശിക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയുമായിരുന്നു.

സംസ്ഥാന സെക്രട്ടറി എൻ.സി.ടി.ശ്രീഹരി, ജോയിന്റ് സെക്രട്ടറിമാരായ എസ്.അരവിന്ദ്, ഗോകുൽ പ്രസാദ്, സംസ്ഥാന സമിതി അംഗമായ അജിൻ സുമേഷ്, പാലാ നഗർ സെക്രട്ടറി അക്ഷയ് ശശി, കോട്ടയം നഗർ പ്രസിഡന്റ് ഗൗരി മുകുന്ദൻ തുടങ്ങിയ നിരവധി പ്രവർത്തകർക്കാണ് പരുക്കേറ്റത്.

വിദ്യാർഥിനിയിൽ നിന്ന് ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങുന്നതിനിടെ സർവകലാശാലാ ജീവനക്കാരി അറസ്റ്റിലായ കേസിൽ സമഗ്ര അന്വേഷണം നടത്തുക, വൈസ് ചാൻസലർ രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എബിവിപി കോട്ടയം ജില്ലാ കമ്മിറ്റി മാർച്ച് നടത്തിയത്. എൻ.സി.ടി. ശ്രീഹരി ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പ്രസിഡന്റ് മൃദുൽ സുധൻ അധ്യക്ഷത വഹിച്ചു.
ഇതുമായി ബന്ധപ്പെട്ട് എബിവിപി സംസ്ഥാന സെക്രട്ടറി എൻ.സി.ടി. ശ്രീഹരി തത്വമയി ന്യൂസിനോട് പ്രതികരിച്ചു

ബൈറ്റ് ————————

അഴിമതി വിഷയവുമായി ബന്ധപ്പെട്ട് എബിവിപി സമരമുഖത്ത് തന്നെയുണ്ടാകും.നടപടി എടുത്തില്ലെങ്കിൽ വീണ്ടും പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് എബിവിപി പറയുന്നത്. എന്തയാലും സമരങ്ങളെ തെരുവിൽ ധാർഷ്ട്യത്തിന്റെ ലാത്തികൊണ്ടും ബൂട്ടുകൊണ്ടും അടിച്ചച്ചമർത്താൻ കഴിയുമെന്ന് ഇനി കിനാവ് കാണാനെ കഴിയു….
പിന്മാറുമെന്ന് ധരിക്കരുത്..!! ഇത് ABVPയാണ്..!!

Related Articles

Latest Articles