Monday, September 28, 2026

രവീന്ദ്രന്‍ പട്ടയം: റദ്ദാക്കിയ സർക്കാർ നടപടി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി: രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതിയുടെ (High Court) താത്ക്കാലികമായി സ്‌റ്റേ ചെയ്തു. പട്ടയം റദ്ദാക്കിയതിലെ തുടർ നടപടികൾ ഹൈക്കോടതി മാർച്ച് എട്ടുവരെ തടഞ്ഞു. കഞ്ഞിക്കുഴി സ്വദേശി ശിവൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ഏകപക്ഷീയമായി് പട്ടയം റദ്ദാക്കുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു ഹർജി.

1999ല്‍ നല്‍കിയ 530 പട്ടയങ്ങളാണ് സര്‍ക്കാര്‍ റദ്ദാക്കുമെന്ന് അറിയിച്ചത്. റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ആണ് പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഉത്തരവിറക്കിയത്. 45 ദിവസങ്ങള്‍ക്കുള്ളില്‍ പട്ടയങ്ങള്‍ പരിശോധിച്ച് നിയമാനുസൃതമായി റദ്ദ് ചെയ്യണമെന്ന് സെക്രട്ടറി ജില്ലാ കളക്‌ടർക്ക് നിർദ്ദേശം നല്‍കിയിരുന്നു.

45 ദിവസങ്ങള്‍ക്കുള്ളില്‍ പട്ടയങ്ങള്‍ പരിശോധിച്ച് നിയമാനുസൃതമായി റദ്ദ് ചെയ്യണമെന്ന് സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പട്ടയം റദ്ദുചെയ്യപ്പെടുന്ന 530 കുടുംബങ്ങള്‍ക്ക് പകരം പട്ടയത്തിന് അപേക്ഷിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Related Articles

Latest Articles