ഓണം ആഘോഷിച്ച നടൻ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഭാര്യ കാവ്യ മാധവന്‍, മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചാണ് താരം ഓണാശംസകള്‍ നേര്‍ന്നത്.
കസവുസാരിയാണ് മീനാക്ഷിയുടേയും കാവ്യയുടേയും വേഷം. പട്ടുപാവാട അണിഞ്ഞാണ് മഹാലക്ഷ്മിയെ ചിത്രത്തില്‍ കാണാനാവുന്നത്.
ആരാധകരും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. മീനാക്ഷിയും ഇതേ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ചിതം പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ കുടുംബചിത്രം ദിലീപിന്റെ ആരാധകര്‍ ഏറ്റെടുത്തു.

