Tuesday, September 22, 2026

വാഹനാപകം; സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിയെ വാഹനമിടിച്ചു, പതിനഞ്ച്കാരന് ദാരുണാന്ത്യം

കണ്ണൂര്‍: സൈക്കിള്‍ യാത്രക്കാരനായിരുന്ന വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി ആന വളപ്പ് സ്വദേശിയായ മുഹമദ് റിലാൻ ഫർഹീൻ ആണ് മരിച്ചത്.

മൂന്ന് ദിവസം മുമ്പാണ് തിനഞ്ച്കാരനായ ഫര്‍ഹീനെ വാഹനം ഇടിച്ചത്. അപകടത്തിന് ശേഷം കുട്ടിയെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ചികിത്സയിലിരിക്കെയാണ് മുഹമദ് റിലാൻ മരിച്ചത്. പാപ്പിനിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആണ്.

Related Articles

Latest Articles