Sunday, September 27, 2026

വാഹനാപകടം; മകളെ കോളേജിൽ വിട്ട് മടങ്ങവേ ടോറസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവല്ല: ഇരവിപേരൂരിൽ വാഹനാപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. ടോറസ് സ്കൂട്ടറിലിടിച്ചാണ് വീട്ടമ്മ മരിച്ചത്. നെല്ലിമല മേലേമലയിൽ ഷേർലി വർഗീസ് (48) ആണ് മരിച്ചത്. ടിപ്പര്‍ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

രാവിലെയായിരുന്നു അപകടം. മകളെ കോളജിൽ വിട്ടു വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഭർത്താവ് – പരേതനായ വർഗീസ്. മക്കൾ – ഷെറിൻ, ബെലീറ്റ.

Related Articles

Latest Articles