Saturday, September 26, 2026

സിനിമാ ഷൂട്ടിങ്ങിനിടെ അപകടം; നടൻ ഷാരുഖ് ഖാന് പരിക്ക്; ശസ്ത്രക്രിയക്ക് വിധേയനാനെന്ന് റിപ്പോർട്ട്

സിനിമാ ഷൂട്ടിങ്ങിനിടെ അപകടം. നടൻ ഷാരുഖ് ഖാന് പരിക്ക്. ലോസ് ആഞ്ചലീസിൽ നടന്ന ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഷാരുഖിന്റെ മൂക്കിന് ആണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. അപകടത്തിൽ മൂക്കിൽ നിന്ന് രക്തം വന്നതോടെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മൈനർ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. ഇന്ത്യയിൽ തിരികെ എത്തിയ ഷാരുഖ് വിശ്രമത്തിലാണ്. അതേസമയം ഏത് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷാരുഖിന് പരുക്കേറ്റതെന്ന കാര്യം വ്യക്തമല്ല.

Related Articles

Latest Articles