Sunday, September 20, 2026

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ; തമിഴ്‌നാട് പഠനം നടത്തുമെന്ന് മേല്‍നോട്ട സമിതി, ഇരു സംസ്ഥാനങ്ങളും തമ്മില്‍ കൂടിയാലോചനകള്‍ നടത്തി ധാരണയിലെത്തിയാല്‍ പഠനം നടത്താമെന്ന് റിപ്പോർട്ട്

ദില്ലി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പഠനം നടത്തുമെന്ന് മേല്‍നോട്ട സമിതി വ്യക്തമാക്കി.സുരക്ഷയുമായി ബന്ധപ്പെട്ട നടപടികള്‍ തമിഴ്‌നാട് സ്വീകരിക്കുമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മില്‍ കൂടിയാലോചനകള്‍ നടത്തി ധാരണയിലെത്തിയാല്‍ പഠനം തമിഴ്‌നാട് നടത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് കേരളത്തിന്റെ താത്പര്യങ്ങള്‍ക്കും കേരളം മുന്നോട്ടുവെയ്ക്കുന്ന നിലപാടുകള്‍ക്കും വിരുദ്ധമാണ് എന്നാണ് വിലയിരുത്തല്‍.

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വതന്ത്ര സമിതിയെ വച്ചുള്ള സമഗ്ര പരിശോധനയാണ് കോടതി നിര്‍ദേശിച്ചത്. കേരളത്തിലെ പ്രളയ സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതു സംബന്ധിച്ച വിവരം മുന്‍കൂര്‍ അറിയിക്കുന്ന കാര്യത്തില്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതിനു താല്‍ക്കാലിക പരിഹാരം കാണാനാണ് നിലവില്‍ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Latest Articles