Friday, May 17, 2024
spot_img

ചെന്നൈയിൽ ദേശീയ കാറോട്ട മത്സരത്തിനിടെ അപകടം;
കാർ റേസിംഗ് ദേശീയ താരം കുമാറിനു ദാരുണാന്ത്യം

ചെന്നൈ : ദേശീയ കാറോട്ട മത്സരത്തിനിടെയുണ്ടായ അപകടത്തെത്തുടര്‍ന്ന് കാർ റേസിംഗ് ദേശീയ താരം കെ.ഇ. കുമാര്‍ അന്തരിച്ചു. ചെന്നൈയിലെ മദ്രാസ് അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ വെച്ച് നടന്ന എം.ആര്‍.എഫ്. എം.എം.എസ്.സി എഫ്.എം.എസ്.സി.ഐ. ഇന്ത്യന്‍ നാഷണല്‍ കാര്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിനിടെയിലുണ്ടായ അപകടത്തിലാണ് അദ്ദേഹം മരണപ്പെട്ടത്.

ദേശീയ തലത്തില്‍ ഏറെ ആരാധകരുള്ള ഡ്രൈവറാണ് 59 കാരനായ കെ.ഇ.കുമാര്‍. ഇന്ന് രാവിലെയാണ് മത്സരത്തിന്റെ രണ്ടാം റൗണ്ടിനിടെ അപകടമുണ്ടായത്. എതിരാളിയുടെ കാറിലിടിച്ച് ട്രാക്കില്‍ നിന്ന് തെന്നിമാറിയ കാര്‍ പ്രതിരോധ മതിലില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.

അപകടം നടന്നയുടന്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുമാർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ദേശീയ തലത്തില്‍ നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയ താരമാണ് കുമാര്‍.

Related Articles

Latest Articles