Tuesday, May 21, 2024
spot_img

മിസോറമിനെയും കീഴടക്കി കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ (5-1);നരേഷിന് ഇരട്ട ഗോൾ

കോഴിക്കോട് : സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന്റെ ജൈത്രയാത്ര. ഗ്രൂപ്പ് ചാംപ്യൻമാരായാണ് കേരളം ഫൈനൽ റൗണ്ടിൽ കടന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കരുത്തരായ മിസോറമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണു കേരളം തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രമടിച്ച കേരളം രണ്ടാം പകുതിയിൽ കൊടുങ്കാറ്റാവുകയായിരുന്നു.

നരേഷ് ഭാഗ്യനാഥ് കേരളത്തിനായി ഇരട്ട ഗോള്‍ നേടി. നിജോ ഗിൽബർട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, വിശാഖ് മോഹനൻ എന്നിവരും കേരളത്തിനായി ലക്ഷ്യം കണ്ടു. മൽസംഫെലയാണ് മിസോറമിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

ഗ്രൂപ്പിലെ അഞ്ചു മത്സരങ്ങളിൽ അഞ്ചും ജയിച്ച കേരളം 15 പോയിന്റുമായാണ് ‍ഡൽഹിയിൽ നടക്കുന്ന ഫൈനല്‍ റൗണ്ടിൽ കടന്നത്. നാലു കളികൾ വിജയിച്ച മിസോറം 12 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായി.

Related Articles

Latest Articles