Tuesday, October 20, 2026

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ മൂലമല്ല;
ശരീരത്തിൽ വിഷാംശം: പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നു

കാസർഗോഡ് : കാസർഗോട്ടെ അഞ്ജുശ്രീ(19) മരണപ്പെട്ടത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ പ്രവർത്തന രഹിതമായതിനെ തുടർന്ന് യുവതിക്ക് മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി അഞ്ജുവിന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു.

അതേസമയം, അഞ്ജുശ്രീയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽനിന്നുള്ള വിഷം അല്ലെന്നാണ് ഫൊറൻസിക് സർജന്റെ നിഗമനം. വിഷം ഏതെന്ന് തിരിച്ചറിയാൻ വിദഗ്ധപരിശോധന നടത്തും. ഈ വിഷബാധ കരളിന്റെ പ്രവർത്തനത്തെ ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

ശനിയാഴ്ച രാവിലെയാണ് മംഗളൂരുവിലെ ആശുപത്രിയിൽ അഞ്ജുശ്രീ മരണപ്പെട്ടത് . ഡിസംബർ 31 ന് കുഴിമന്തി കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഭക്ഷ്യവിഷബാധയേറ്റാണ് മരണമെന്ന നിഗമനത്തിൽ ഹോട്ടലുടമയടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Related Articles

Latest Articles