Thursday, May 9, 2024
spot_img

ഷൂട്ടിംഗിനിടയില്‍ അപകടം ; തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയ്ക്ക് പരിക്ക്

ഷൂട്ടിംഗിനിടയില്‍ തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയ്ക്ക് പരിക്കേറ്റു. ‘സിറ്റാഡല്‍’ എന്ന ഹിന്ദി വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ കൈക്ക് മുറിവ് പറ്റിയിട്ടുണ്ട്. ബോളിവുഡ് ആക്ടർ വരുണ്‍ ധവാനൊപ്പം സാമന്ത പ്രധാന കഥാപാത്രത്തെയാണ് ഇതിൽ അവതരിപ്പിക്കുന്നത്.

‘ശാകുന്തളം’ ആണ് ഇനി റിലീസ് ആവാനുള്ള സാമന്തയുടെ പുതിയ ചിത്രം. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയാണ് ‘ശാകുന്തളം’. ചിത്രത്തിൽ ‘ശകുന്തളയെയാണ് താരം അവതരിപ്പിക്കുന്നത്. ദുഷ്യന്തനായി വേഷമിടുന്നത് മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ‘ ഗുണശേഖരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്

Related Articles

Latest Articles