ആന്ധ്രാപ്രദേശ് : തിരുപ്പതിക്ക് സമീപം ചന്ദ്രഗിരി ബൈപാസ് റോഡിൽ മെഴ്‌സിഡസ് ബെൻസും ട്രാക്ടറും കൂട്ടിയിടിച്ചു.ഇടിയുടെ ആഘാതത്തിൽ ട്രാക്ടർ രണ്ടായി തകർന്നു.
എതിർദിശയിൽ നിന്ന് വന്ന ട്രാക്ടർ തെറ്റായ വശത്ത് കയറി മെഴ്‌സിഡസ് ബെൻസിൽ ഇടിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചത്.
കാറിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണ് . ട്രാക്ടർ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

