Thursday, November 19, 2026

കണ്ണൂരിൽ യുവമോർച്ച നേതാവിന് നേരെ ഭീഷണി; എസ്ഡിപിഐ നേതാവിനെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ : യുവമോർച്ച നേതാവിനെ ഭീഷണിപ്പെടുത്തിയ എസ്ഡിപിഐ നേതാവിനെതിരെ കേസ്. കണ്ണൂരിലാണ് കേസിനാസ്പദമായ സംഭവം. എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് ഹാറൂൺ കടവത്തൂരിന് എതിരെയാണ് കേസ്.

യുവമോർച്ച കണ്ണൂർ ജില്ലാ സെക്രട്ടറി കെവി സ്മിതേഷിനെയാണ് ഭീഷണിപ്പെടുത്തിയത്. ഹർത്താലിനെതിരെ സ്മിതേഷ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഭീഷണിയുമായി ഹാറൂൺ രംഗത്തെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles