തൃശ്ശൂർ: കുന്നംകുളം പാറേമ്പാടത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരു പ്ലസ് ടു വിദ്യാർത്ഥിനിയും ഒരു കാർ യാത്രികനുമാണ് മരിച്ചത്. പ്ലസ് ടു വിദ്യാർത്ഥിനിയായ റിയാ ഫാത്തിമയാണ് മരിച്ചവരിൽ ഒരാൾ. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കുറ്റിപ്പുറം – തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാതയോരത്തുണ്ടായിരുന്ന കാർ, ഓട്ടോറിക്ഷ, ബൈക്ക് ഉൾപ്പെടെ അഞ്ചോളം വാഹനങ്ങളിലേക്ക് വന്ന് ഇടിക്കുകയായിരുന്നു
അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രികനായ ജോബിക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരിക്കേറ്റ മറ്റൊരു വ്യക്തി കുന്നംകുളം താലൂക്ക് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നുണ്ട്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.\

