Sunday, December 28, 2025

ഗുജറാത്തിൽ വാഹനാപകടം; ആഡംബര ബസും ട്രക്കും കൂട്ടിയിടിച്ചു; ആറ് പേർ മരിച്ചു; പതിനഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു

വഡോദര: കപുരായി പാലത്തിന് സമീപം ദേശീയ പാതയിൽ ആഡംബര ബസും ട്രക്കും കൂട്ടിയിടിച്ചു. ആറ് പേർ മരിച്ചു. 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്ന് രാവിലെയാണ് അപകടം

ഗോതമ്പ് കൊണ്ട് വന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. ആഡംബര ബസ് ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ വഡോദരയിലെ സയാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Related Articles

Latest Articles