Sunday, October 18, 2026

സിപിഎം ,പിണറായി വിജയൻറെ വ്യക്തിതാല്പര്യങ്ങൾക്കനുസരിച്ച്
പ്രവർത്തിക്കുന്ന ഭക്ത ജനക്കൂട്ടം; സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച്‌ കെ.സുധാകരൻ

തിരുവനന്തപുരം: സജി ചെറിയാനെ തിരികെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ട് വന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ തീരാക്കളങ്കമായിരിക്കും മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ മടങ്ങിവരവെന്നും സുധാകരന്‍ പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

സിപിഎം ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നതിൽ നിന്നും പിണറായി വിജയനെന്ന വ്യക്തിയുടെ താത്പര്യങ്ങള്‍ മാത്രമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഭക്തജനക്കൂട്ടമായി മാറിയിരിക്കുകയാണ്. പിണറായി വിജയനെ പേടിച്ച് ഈ അനീതിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും കഴിയാതെ മൗനത്തിലാണ് സിപിഎമ്മിന്റെ ഉയർന്ന നേതാക്കളെന്നും സുധാകരന്‍ ആരോപിച്ചു.

Related Articles

Latest Articles