Saturday, January 10, 2026

കടുവയെ കിടുവ പിടിച്ചു! ഡോക്ടറെ ജോലി വാഗ്ദാനം നല്‍കി നഴ്സ് പീഡിപ്പിച്ചു ; പ്രതി നിഷാം ബാബു അറസ്റ്റിൽ

കോഴിക്കോട് ; മലയാളി ഡോക്ടറെ ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. തൃശൂർ സ്വദേശിയായ നിഷാം ബാബുവാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട്ടുനിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ യുവതിയാണ് ഇയാളുടെ പീഡനത്തിനിരയായത്. കോഴിക്കോടാണ് സംഭവം നടന്നത്.

മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറെ, കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ മെച്ചപ്പെട്ട ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞായിരുന്നു പീഡിപ്പിച്ചത്. അതിനായി യുവതിയെ കോഴിക്കോട്ട് എത്തിച്ച് , സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ശേഷമായിരുന്നു പീഡനം നടന്നത്. അതിനുശേഷം യുവതിയുടെ നഗ്നദൃശ്യങ്ങള്‍ മൊബൈലിൽ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും പല ഹോട്ടലുകളില്‍ കൊണ്ടുപോയി 5 തവണ പീഡനത്തിനിരയാക്കിയെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.

പിന്നീട് യുവതി ഇയാളുടെ ഫോണ്‍നമ്പര്‍ ബ്ലോക്ക് ചെയ്ത്തിന്റെ വൈരാഗ്യത്തിലാണ് ഡോക്ടറുടെ നഗ്നചിത്രങ്ങള്‍ പ്രതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇതിനെ തുടർന്നാണ് യുവതി കോഴിക്കോട് കസബ പോലീസില്‍ പരാതി നല്‍കിയത്

Related Articles

Latest Articles