Friday, October 9, 2026

ത്രില്ലടിപ്പിച്ച് ത്രിപുര; മേഘാലയയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ത്രിപുര: ത്രില്ലടിപ്പിച്ച് ത്രിപുരയിലെ ലീഡ് നില മാറിമറിയുകയാണ്. എന്നിരുന്നാലും ത്രിപുരയിൽ താമര തളിർത്തു തന്നെ മുന്നേറുന്നു. കോൺഗ്രസുമായി കൈ കോർത്തിട്ടും ഇടതിന് ത്രിപുരയെ ചുവപ്പിക്കാനാകുന്നില്ല. ത്രിപുരയിൽ സി.പി.എം – കോൺഗ്രസ് സഖ്യം 9, ത്രിപ മൊത്ത 10 ഇടങ്ങളിലുമാണ് ലീഡ് നിലനിർത്തുന്നത്.

അതേസമയം മേഘാലയയിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടം തുടരുന്നു. എൻ.പി.പി 23 മണ്ഡലങ്ങളിൽ ലീഡ് നിലനിർത്തുകയാണ്. നിർണായക കുതിപ്പുമായി തൃണമൂൽ കോൺഗ്രസ് 13 മണ്ഡലങ്ങളിൽ ലീഡ് നില ഇപ്പോൾ ഉയർത്തുന്നുണ്ട്. ബി.ജെ.പി 8, കോൺഗ്രസ് 7, മറ്റുള്ളവർ 8 എന്നിങ്ങനെയാണ് മണ്ഡലങ്ങളിൽ ലീഡ് നില ഉയർത്തുന്നത്.

Related Articles

Latest Articles