ചെമ്പഴന്തി : തിരുവനന്തപുരം കഴക്കൂട്ടത്ത് മോഷണക്കേസിൽ തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി പോലീസിനെ ആക്രമിച്ചു.
ചെമ്പഴന്തി ആനന്ദേശ്വരത്ത് വീട്ടിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി നേമം സ്വദേശി നവാസ് (57)ആണ് പോലീസിനെ ആക്രമിച്ചത്. കേസിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ഇയാൾ കൈവിലങ്ങ് ഉപയോഗിച്ച് പോലീസുകാരെ ആക്രമിക്കുകയായിരുന്നു.
കൈവിലങ്ങിട്ടതിൽ പ്രകോപിതനായ പ്രതി അസഭ്യം പറയുകയും കൈവിലങ്ങ് ഉപയോഗിച്ച് സിവിൽ പോലീസ് ഓഫീസർ ജിനാസിനെ ആക്രമിക്കുകയും ചെയ്തു. പോലീസ് ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴടക്കി. മറ്റൊരു കേസിൽ പ്രതിയായ നവാസിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി മോഷണക്കേസിൽ തെളിവെടുപ്പിന് കൊണ്ടുപോകുമ്പോഴാണ് ഈ സംഭവം. നിരവധി കേസുകളിലെ പ്രതിയാണ് നവാസ്.

