Thursday, May 16, 2024
spot_img

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മാപ്പ് നൽകി; പൊതുജനരോഷം ശക്തമായതോടെ രാജി വച്ച് ഹംഗേറിയൻ പ്രസിഡന്റ്

ഹംഗറി: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മാപ്പ് നൽകിയ ഹംഗേറിയൻ പ്രസിഡന്റ് കതാലിൻ നൊവാക് ഒടുവിൽ രാജി വച്ചു. കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് മാപ്പ് നൽകിയതിെന തുടർന്ന് പൊതുജനങ്ങളിൽ നിന്നുൾപ്പെടെ വലിയ വിമർശനങ്ങളാണ് നേരിട്ടത്. വലിയ ആഭ്യന്തര കലാപങ്ങൾക്ക് കാരണമായിരുന്നു. ഒടുവിൽ വീഡിയോ സന്ദേശത്തിലൂടെയാണ് നൊവാക്ക് രാജി പ്രഖ്യാപിച്ചത്.

2023 ഏപ്രിലിലാണ് സർക്കാർ നടത്തുന്ന ശിശുഭവനത്തിലെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലെ പ്രതികളിലൊരാൾക്ക് രാഷ്ട്രപതി തലത്തിൽ നിന്നും മാപ്പ് നൽകിയത്. ഇതേ തുടർന്നുള്ള പൊതുജനരോഷത്തിന് പിന്നാലെയായിരുന്നു തീരുമാനം.

2010 മുതൽ വലിയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഹംഗറിയിലെ ദേശീയവാദ ഭരണകക്ഷിയായ ഫിഡെസിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് നൊവാക്കിന്റെ രാജി. പ്രധാന ഓർബൻ സഖ്യകക്ഷിയും ഫിഡെസിന്റെ മുൻ വൈസ് പ്രസിഡന്റുമായ നോവാക്, ഹംഗറിയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റും ആ പദവി വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായിരുന്നു.

Related Articles

Latest Articles