Wednesday, May 22, 2024
spot_img

അഞ്ച് പോക്സോ കേസുകളിൽ പ്രതി; ഒളിവിലായിരുന്നു സ്‌കൂൾ അദ്ധ്യാപകൻ അബ്ദുൾ നാസർ അറസ്റ്റിൽ

കോഴിക്കോട്:അഞ്ച് പോക്സോ കേസുകളിൽ പ്രതിയായ സ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ.ഒളിവിൽ കഴിയുകയായിരുന്ന അബ്ദുൾ നാസറിനെയാണ് എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാർത്ഥികളോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. സ്‌കൂളിലെ ആൺകുട്ടികളും പെൺകുട്ടികളും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. കഴിഞ്ഞ മാസമാണ് ഇയാൾക്കെതിരെ എലത്തൂർ പോലീസ് കേസ് എടുത്തത്.പരാതിയെ തുടർന്ന് ഇയാളെ സ്‌കൂളിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന അബ്ദുൾ നാസറിനെ ബുധനാഴ്ച രാവിലെയാണ് കസ്റ്റഡിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Articles

Latest Articles