Thursday, January 8, 2026

കൊലപാതകം,മോഷണം,പോക്‌സോ തുടങ്ങി നിരവധി കേസുകളില്‍ പ്രതി!; യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ പോലീസിന്റെ ഉറക്കം കെടുത്തിരുന്ന നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിൽ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി സ്ഥിരം വടുവഞ്ചാല്‍ കല്ലേരി തെക്കിനേടത്ത് ജിതിന്‍ ജോസഫ് (33)നെയാണ് ജയിലിലടച്ചത്.

ജില്ലയില്‍ അമ്പലവയല്‍, മീനങ്ങാടി, കല്‍പ്പറ്റ പോലീസ് സ്റ്റേഷനുകളിലും, കോഴിക്കോട് താമരശ്ശേരി പോലീസ് സ്റ്റേഷനിലും, തമിഴ്‌നാട്ടിലെ ഹൊസൂര്‍ പോലീസ് സ്റ്റേഷനിലും രണ്ട് കൊലപാതക കേസ് ഉള്‍പ്പെടെ മോഷണം, ദേഹോപദ്രവം, പോക്‌സോ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് ജിതിന്‍ ജോസഫ്. അമ്പലവയല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റൌഡി ലിസ്റ്റിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജില്ല പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ആണ് ഉത്തരവിറക്കിയത്.

Related Articles

Latest Articles